Advertisement

പിന്നെയും പൂക്കുന്നു നീർമാതളം!!

May 31, 2017
Google News 1 minute Read

”എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാന്‍ തോന്നുക.ഒരാള്‍ക്കായി അവനവനെത്തന്നെ സമ്മാനിക്കുക.അങ്ങനെയുളള സ്‌നേഹത്തെ മാത്രമേ എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ….!!” -മാധവിക്കുട്ടി

പുന്നയൂർക്കുളത്തെ കാവുകളിലും പൂപ്പൽ പിടിച്ച കുളക്കടവിലും നീർമാതളം മണക്കുന്ന ഇടവഴികളിലുമൊക്കെ ആമി ഇപ്പോഴും പാറി നടക്കുന്നുണ്ടോ??? നീണ്ട മുടി കോതിയിട്ട്‌,നെറ്റിയിൽ വലിയ പൊട്ട് തൊട്ട്,കിലുകിലെ ചിരിക്കുന്ന കിലുക്കാംപെട്ടിയായി……

മലയാളിയെ ഇത്ര തീവ്രമായി പ്രണയിക്കാൻ പഠിപ്പിച്ച മറ്റൊരു എഴുത്തുകാരിയുണ്ടോ?ഭാഷ കൊണ്ടു തീർത്ത ആ വികാരപ്രപഞ്ചം അത്രമേൽ തീക്ഷ്ണമായിരുന്നില്ലേ? ഓരോ കൗമാരിക്കാരിയെയും താനൊരു ആമിയായിരുന്നെങ്കിലെന്ന് മോഹിപ്പിച്ച അക്ഷരങ്ങൾ. മറയില്ലാതെ പ്രണയിക്കാൻ വികാരങ്ങളെ ഭാവതീവ്രമായി പ്രണയിതാവിലേക്ക് പകരാൻ മലയാളിപ്പെൺകൊടിയെ കൊതിപ്പിച്ച വേറൊരു സാഹിത്യകാരിയുണ്ടോ നമുക്ക്?

പഴയ ബോധത്തിന്റെ സദാചാരച്ചപ്പുകളെ ശക്തമായ ഭാഷയുടെ കാറ്റിൽപ്പറത്തി പുതുവസന്തം തീർക്കുകയായിരുന്നു ആമി. ആ സൗരഭ്യം എക്കാലത്തും ഒട്ടും കുറയാതെ നിലനിൽക്കുകയും ചെയ്യും. പ്രണയമുണ്ടെങ്കിലേ പെണ്ണ് പൂർണയാവൂ എന്ന് പറഞ്ഞതും ആമി തന്നെ. ആ പൂർണതയിലേക്കുള്ള യാത്രയായിരുന്നു ഓരോ എഴുത്തും. വിവാദങ്ങളിൽ ആടിയുലയാതെ കമല സുരയ്യയായി ചോദ്യങ്ങളെ നേരിടുമ്പോഴും ആരെയും കൂസാത്ത ആ മനോഹാരിത അവരിൽ അവശേഷിച്ചിരുന്നു. ഒടുവിൽ സ്‌നേഹത്തിന്റെ നിരവധി വർണജാലങ്ങൾ അക്ഷരങ്ങളിൽ അവശേഷിപ്പിച്ച് ആമി യാത്രയായി. എന്നിട്ടും,ഓരോ നീർമാതളപ്പൂവിലും ആ ആമിയെത്തിരയുകയാണ് പ്രണയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here