മാടുകളെ തമിഴ്നാട്ടില് നിന്ന് കൊണ്ടു വന്നു
ഇന്നലെ കശാപ്പിനായുള്ള അറവ് മാടുകളെ കേരളത്തിലേക്ക് കൊണ്ട് വന്നു. അതിർത്തി ചെക് പോസ്റ്റുകളിൽ ആരും ഇവയെ തടഞ്ഞില്ല. കശാപ്പിനായി കന്നുകാലി വിൽപന നടത്തുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി മദ്രാസ് ൈഹകോടതി സ്റ്റേ ചെയ്തത്തോടെ കേരളത്തിലേക്ക് വ്യാപാരികൾ മാടുകളെ എത്തിക്കുകയായിരുന്നു. അതിർത്തി ചെക്പോസ്റ്റുകളിലൂടെ ബുധനാഴ്ച മുതൽ തന്നെ കാലികൾ എത്തിത്തുടങ്ങി. സംസ്ഥാന സർക്കാരും ബീഫ് അനുകൂല നിലപാടു സ്വീകരിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് കന്നുകാലികളുടെ കൈമാറ്റത്തിനും കശാപ്പിനും വലിയ കുഴപ്പം നേരിടില്ല. കുമളി, കമ്പംമെട്ട് ചെക്പോസ്റ്റുകൾ വഴി ഏകദേശം 1500ഒാളം മാടുകളെയാണ് ബുധനാഴ്ച മാത്രം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നത്.
beef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here