ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം

champions trophy

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ​ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം.  കെ​ന്നി​ങ്​​ട്​​ൻ ഒാ​വ​ലി​ൽ ഉ​ച്ചയ്ക്ക് ശേഷം  ഇ​ന്ത്യ​ൻ സ​മ​യം മൂ​ന്ന്​ മണി മു​ത​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന പോ​രാ​ട്ടം. ഐ .​സി.​സി ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ആ​ദ്യ സ്​​ഥാ​ന​ത്തു​ള്ള എ​ട്ട്​ ടീ​മു​ക​ൾ തമ്മിലാണ് മത്സരം. ചാമ്പ്യൻസ് ട്രോഫിയുടെ  എ​ട്ടാ​മ​ത്​ എ​ഡി​ഷ​നാ​യ ടൂ​ർ​ണ​മ​െൻറി​ൽ ആ​രാ​ധ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ മികച്ച എട്ട് ടീമുകളുടെ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ ആകും. ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റി​​ന്​ സാ​മ്പ​ത്തി​ക സ​ഹാ​യം​തേ​ടി ധാ​ക്ക​യി​ലെ ബം​ഗ​ബ​ന്ധു നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച ‘വി​ൽ​സ്​ ക​പ്പ്​ ട്രോ​ഫി’​യി​ൽ നി​ന്നും െഎ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യാ​യി മാ​റി​യ മി​നി ലോ​ക​ക​പ്പ് ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയ കളികളിലൊന്നായി. ഇന്നത്തെ മത്സരം ബം​ഗ്ലാ​ദേ​ശും  ആ​ദ്യ ​െഎ.​സി.​സി കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ഇംഗ്ലണ്ടും തമ്മിലാണ്.

champions  trophy, cricket, BCCI,

NO COMMENTS