തീയറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വന്നു

theater

സംസ്ഥാനത്ത് തീയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വന്നു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷനാണ് പദ്ധതിയുടെ സാങ്കേതിക ചുമതല. തിരുവനന്തപുരം കൈരളി കോംപ്ലക്സില്‍ ഇന്ന് ഇത് പ്രാബല്യത്തില്‍ വന്നു. ഒരാഴ്ചയ്കകം സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും ഈ സംവിധാനം ഒരുങ്ങും. സംസ്ഥാനത്തെ 570 തിയേറ്ററുകളെയും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഏക സെര്‍വ്വറുമായി ബന്ധിപ്പിക്കുകയാണ് ഇ-ടിക്കറ്റിംഗ് ചെയ്യുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സിനിമയുടെ കളക്ഷന്‍, കാണികളുടെ എണ്ണം എന്നീ കണക്കുകള്‍ എളുപ്പവും സുതാര്യവുമാകും.

e ticketing, theater

NO COMMENTS