പാക്കിസ്ഥാന്റെ അഞ്ച് സൈനികരെ വധിച്ചു

Indian army

പാക്കിസ്ഥാന്റെ അഞ്ച് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ഇന്ന് രാവിലെ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിനെ  തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഈ പ്രത്യാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.  ആറ് പാക് സൈനികര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നൗഷേരയിലും, കൃഷ്ണഘാട്ടിയിലുമാണ് പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്

ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ച് വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. ജെപി സിംഗിനെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചത്.

indian army

NO COMMENTS