കൈക്കൂലി വാങ്ങിയ ലഫ്റ്റ്‌നന്റ് കേണലും ഇടനിലക്കാരനും പിടിയിൽ

arrest

സൈനികനെ സ്ഥലം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ ലഫ്റ്റ്‌നന്റ് കേണലിനെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തു. രംഗനാഥ് സുവ്‌റാമണി മോനി, സഹായിയും ഇടനിലക്കാരനുമായ ഗൗരവ് കോഹ്ലി എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഡൽഹി സൈനിക ആസ്ഥാനത്തുനിന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്.

ഇഷ്ടമുള്ള സ്തലത്തേക്ക് സ്ഥലം മാറ്റം നൽകാൻ രണ്ട് ലക്ഷം രൂപയാണ് ബംഗളുരുവിൽനിന്നുള്ള സൈനിക ഉദ്യോഗസ്ഥനോട് ഇയാൾ ആവശ്യപ്പെട്ടത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.

 

bribery case | CBI |

NO COMMENTS