കാത്തിരിക്കുന്നത് കാരാഗൃഹം; ഗള്‍ഫ് മലയാളികള്‍ ശ്രദ്ധിക്കുക / വീഡിയോ

നാട്ടിൽ അവധി കഴിഞ്ഞു മടങ്ങുന്ന മലയാളികൾ ജാഗ്രത ! നിങ്ങളെ കാത്തിരിക്കുന്നത് അറബിയുടെ കാരാഗ്രഹം !! നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി വിദേശങ്ങളിൽ ജയിലുകളിൽ കഴിയുന്നത്.

നിങ്ങളുടെ പരോപകാര മനസ്സ് മലയാളികൾക്ക് ഇടയിൽ വളരെ വളരെ പ്രശസ്തമാണ്. ഇങ്ങോട്ടു വരുമ്പോൾ ഗൾഫുകാരൻ കൈ നിറയെ സാധനങ്ങളുമായാണ് വരവ്. പല വീടുകളിൽ കൊടുക്കാനുള്ളത് അതിൽ ഉണ്ടാവും. അത് പോലെ നാട്ടിൽ അവധി ആഘോഷിച്ച് മടങ്ങുമ്പോഴും കാണും കുറെ. എന്നാൽ മടങ്ങുമ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ള പൊതികളിൽ ഒന്ന് നിങ്ങളെ കാരാഗ്രഹത്തിലോ ചിലപ്പോൾ കാലപുരിക്കോ അയക്കാൻ ഉള്ളതാണ്…

തിരികെ മടങ്ങുമ്പോൾ സഹപ്രവർത്തകർക്കോ , അല്ലങ്കിൽ അവിടെ ജോലി ചെയ്യുന്ന മറ്റു അപരിചിതർക്കോ നൽകാനായി തന്നു വിടുന്ന പൊതികളിൽ നിരോധിത മയക്കു മരുന്നുകളും കഞ്ചാവും പോലുള്ളവ ഒളിപ്പിച്ചു വയ്ക്കുന്നു. നന്നായി പൊതിഞ്ഞു സീൽ ചെയ്താവും മിക്കവരും നിങ്ങളെ ഓരോ സാധനങ്ങൾ ഏൽപ്പിക്കുന്നത്. നാട്ടിലെ വിമാനത്താവളത്തിൽ വച്ചോ ചെന്നിറങ്ങുന്നിടത്തോ സംഗതി പിടിച്ചാൽ കുടുങ്ങുന്നത് നിങ്ങൾ മാത്രം. പിടിച്ചില്ലങ്കിൽ അതിന്റെ ലാഭം മറ്റുള്ളവർക്ക്. അതായത് നിങ്ങളെ നിങ്ങളറിയാതെ നിങ്ങൾക്ക് ഒരു പ്രയോജനവുമില്ലാത്ത കള്ളക്കടത്തുകാരായി മാറ്റുന്ന തന്ത്രം.

കുടുങ്ങരുത്; എന്നാൽ പരോപകാരം തുടരുകയും വേണം
കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക.

1. അപരിചിതരുമായി ഇത്തരം ‘പാഴ്‌സൽ സർവീസ്’ ഏർപ്പാട് ഒരു കാരണ വശാലും നടത്തരുത്.

2. അപരിചിതർക്ക് വേണ്ടി ഒരു സാധനവും വിദേശങ്ങളിലേക്ക് കൊണ്ടുപോകരുത്.

3. എത്ര പരിചയക്കാരാണെങ്കിലും കൊണ്ടുപോകുന്ന സാധനങ്ങൾ പാക്ക് ചെയ്യാതെ കൊണ്ട് വരാൻ പറയണം.

4. പാക്ക് ചെയ്ത സാധനങ്ങൾ ആയാലും നിങ്ങൾ പൊട്ടിച്ച് ബോധ്യപ്പെട്ട് വീണ്ടും പാക്ക് ചെയ്യുക.

5. മരുന്ന് ആണ് പാക്കിലെങ്കിൽ അതിന്റെ ബില്ല് , ഡോക്ടറുടെ കുറിപ്പടി എന്നിവ ഒപ്പം വയ്ക്കാൻ ആവശ്യപ്പെടുക.

6. ആഹാര സാധനങ്ങൾ കഴിവതും ഒഴിവാക്കുക.

7. ആയുധങ്ങളുടെ ഗണത്തിൽ വരാവുന്ന ഒരു ഉല്പന്നവും കൊണ്ട് പോകരുത്.

8. വളർത്തു മൃഗങ്ങൾ, പക്ഷികൾ എന്നിവ ഒഴിവാക്കുക.

9. ഫെങ്‌ഷൂയി വിശ്വാസങ്ങളിൽ ഉള്ള മുള പോലുള്ള ചെടികൾ എന്നിവ ഒഴിവാക്കുക.

10. അന്ധവിശ്വാസം ആകുന്ന യന്ത്രങ്ങൾ തകിടുകൾ എന്നിവ കൊണ്ട് പോകരുത്.

11. വസ്ത്രങ്ങൾ ആണെങ്കിൽ അതിലെ തയ്യലുകൾക്കിടയിൽ ഒന്നും ഒളിപ്പിച്ചിട്ടില്ലന്ന് ഉറപ്പു വരുത്തുക.

നിങ്ങൾ വിദേശങ്ങളിൽ കഷ്ടപ്പെടുന്നത് വല്ലവർക്കും വേണ്ടി ജയിലിൽ കിടക്കാനല്ല.

ഇത് പ്രവാസികളിൽ ഭൂരിപക്ഷത്തിനും പ്രയോജപ്പെടും എന്ന് തോന്നിയാൽ ഷയർ ചെയ്യുക.

Shocking Video; Caution for Gulf Malayalees

NO COMMENTS