ടി ബ്രാഞ്ചിൽനിന്ന് രേഖകൾ നൽകാൻ നിർദ്ദേശം

RTI

രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽനിന്നുള്ള വിവരങ്ങൾ വിവരാവകാശ നിയംപ്രകാരം ആവശ്യപ്പെട്ടാൽ നൽകണമെന്ന് വിവരാവകാശ കമ്മീഷ്ണർ നിർദ്ദേശിച്ചു.
ഡിജിപി ടി പി സെൻകുമാറിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

സൂപ്രണ്ടുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയിരുന്നില്ല. ഇതിനെതിരെ നൽകിയ ഹർജിയിലാണ് മുഖ്യ വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം.

ഏതെങ്കിലും ഒരു വകുപ്പിലെ ഒരു വിഭാഗത്തെ രഹസ്യവിഭാഗമായി നിലനിർത്തിയെന്നു കരുതി ആ വകുപ്പിലെ മറ്റ് വിഭാഗങ്ങളിലെ വിവരങ്ങൾ നൽകാതിരിക്കുന്നത് വിവരാവകാസത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS