മദ്യഷോപ്പുകൾ തുറക്കരുതെന്ന് ഹൈക്കോടതി; അന്തിമ വിധി നാളെ

court 369 contempt of court case against central govt

കോടതി ഉത്തരവ് വളച്ചൊടിച്ചാണ് കേരളത്തിൽ സർക്കാർ മദ്യഷോപ്പുകൾ തുറന്നതെന്ന് ഹൈക്കോടതി. സർക്കാർ വിധി തെറ്റായി വ്യാഖ്യാനിച്ചുവെന്നും ,ബാറുകൾക്ക് വേണ്ടി കോടതിയുടെ ചുമലിൽ കയറി സർക്കാർ വെടിവച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ബാറുകൾ തുറക്കണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. ദേശീയപാതയെന്ന് ബോധ്യമുണ്ടായിട്ടും ബാറുകൾ എന്തിന് തുറന്നുവെന്നും കോടതി ആരാഞ്ഞു.

ഇത് സംബന്ധിച്ച അന്തിമ വിധി നാളെ പുറത്തിറങ്ങും, അതുവരെ ബാറുകൾ തുറക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ᅠകുറ്റിപ്പുറം- കണ്ണൂർ, ചേർത്തല- കഴക്കൂട്ടം പാതകൾക്കും വിധി ബാധകമാണ്.

NO COMMENTS