കോടനാട് എസ്‌റ്റേറ്റ് കൊലപാതകം; രണ്ടാം പ്രതി അറസ്റ്റിൽ

kodnad estate murder mystery

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കെ വി സയനാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തിൽ മരിക്കുകയും സയൻ പാലക്കാട് അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. അപകടത്തിൽ സയന്റെ ഭാര്യയും മകളും മരിച്ചു. പരിക്കകളോടെ ചികിത്സയിലായിരുന്നു സയൻ. ഏപ്രിൽ 23നാണ് കോടനാട് എസ്‌റ്റേറ്റ് കൊലപാതകം നടന്നത്.

 

kodanad estate murder case

NO COMMENTS