റെയ്ഡ് തിരിച്ചടച്ച വായ്പയുടെ പേരിലെന്ന് എൻഡിടിവി

എൻഡിടിവി ഓഫീസിലും ചെയർമാൻ പ്രണോയ് റോയിയുടെയും പ്രമോ
ട്ടർമാരുടെയും വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിയമവിരുദ്ധമെന്ന് ചാനൽ.

ഐസിഐസി ബാങ്കിൽനിന്ന് ലോൺ എടുത്ത വകയിൽ 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് എൻഡിടിവിയ്‌ക്കെതിരായി സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. തുടർന്നാണ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.

ഏഴ് വർഷം മുമ്പ് തിരിച്ചടച്ച ലോണിന്റെ പേരിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്നും പിന്നിൽ ഉന്നതങ്ങളിൽനിന്നുള്ള സമ്മർദ്ദമാണെന്നും ചാനൽ ആരോപിക്കുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പ്രണോയ് റോയിയുടെ വീട്ടിൽ ഉൾപ്പെടെ നാലിടങ്ങളിലായാണ് റെയ്ഡ് നടന്നത്. ഐസിഐസി ബാങ്കിന് 23 കോടി രൂപയുട നഷ്ടം വരുത്തിയതായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

icici bank ndtv

NO COMMENTS