Advertisement

ഞെട്ടിക്കുന്ന വീഡിയോ; കേരളത്തിലും ഗൾഫിലും വ്യാജ അരി

June 6, 2017
Google News 2 minutes Read

ബസുമതി അരി വ്യാജമാണെന്ന ആരോപണവുമായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബഹറിനിൽ പ്രവാസിമലയാളികൾക്ക് കഴിക്കാൻ സമീപത്തെ ഒരു ഭക്ഷണ ശാലയിൽ നിന്നും എത്തിച്ച ചോറാണ് ഫൈബർ അരി കൊണ്ട് വ്യാജമായി നിർമിച്ചതെന്ന് കരുതുന്നത്. കാര്യം തെളിയിക്കാൻ അവർ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

സമാനമായ അനുഭവം കേരളത്തിൽ ഗ്ലാഡ്‌സൺ വില്യംസ് എന്നൊരാളും ഫേസ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു. കേരളത്തിൽ നിന്ന് തന്നെ വാങ്ങിയ അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ദിവസം ഒന്ന് കഴിഞ്ഞിട്ടും ചീത്തയായില്ല എന്നും ഗ്ലാഡ്‌സൺ പറയുന്നു.


എന്തായാലും വീഡിയോയിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ബിരിയാണി പ്രേമികൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലത്.

ലൈസൻസോടെ സർക്കാർ ഔട്ട് ലെറ്റുകളിൽനടക്കുന്ന മദ്യവിൽപ്പന തടയാൻ കൊടി പിടിച്ച് മുന്നിലുള്ള സ്ത്രീകൾ ഒന്നോർക്കണം. മദ്യം ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ പേരെയാണ് നേരിട്ട് ബാധിക്കുന്നത്. എന്നാൽ ലാഭക്കൊതിയന്മാർ ഈ വിധത്തിൽ ഭക്ഷണത്തിൽ കലർത്തുന്ന കാളകൂട വിഷം നിങ്ങൾ സ്ത്രീകൾ തന്നെയാണ് വാങ്ങി വീട്ടിൽ കൊണ്ട് പോകുന്നത്. അത് സ്വന്തം കൈകൊണ്ടു പാകം ചെയ്ത് കുഞ്ഞുങ്ങൾക്ക് മതിയാവോളം വിളമ്പുമ്പോൾ നിങ്ങളറിയാതെ നിങ്ങൾ കുറ്റവാളികളാവുന്നു. നിങ്ങളെ കൊണ്ട് കാൻസർ വിളമ്പിക്കുന്ന ഈ കാട്ടുകള്ളന്മാർക്കെതിരെ വേണം നിങ്ങൾ ആദ്യം കൊടികൾ ഉയർത്തേണ്ടത്. അവർക്ക് ചൂട്ടു പിടിക്കുന്ന ഭക്ഷ്യ- ആരോഗ്യ പരിശോധക സംഘങ്ങൾക്കെതിരെ ആവണം ആഞ്ഞടിക്കേണ്ടത്.

Shocking Video; Even a Bullet can Make out of this Rice / fake rice gulf kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here