മെട്രോ സ്റ്റേഷനു മോടി കൂട്ടാന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു( ഇനി അയയ്ക്കേണ്ട)

metro pics

മെട്രോ സ്റ്റേഷന് മോടി കൂട്ടാന്‍ ഫോട്ടോകള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. മെട്രോ റെയില്‍ അധികൃതര്‍ തന്നെയാണ് ലഭിച്ചവയില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. പ്രൊഫഷണല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. പശ്ചിമഘട്ടം എന്ന പൊതു തീമിലാണ് കൊച്ചി മെട്രോയുടെ സ്റ്റേഷനുകൾ അലങ്കരിക്കപ്പെടുന്നത്.

1.കേരളത്തിലെ പ്രധാന നദികൾ.
2.ആലുവയിലെ പെരിയാർ (പഴയതും പുതിയതുമായ ചിത്രങ്ങൾ).
3.കേരളത്തിലെ പൂക്കൾ.
4.പശ്ചിമഘട്ടത്തിലെ പക്ഷികൾ.
5.കേരളത്തിലെ തോട്ടം മേഖല (നെല്ല്, വാഴ, തെങ്ങ് , കവുങ്ങ് തുടങ്ങിയവയുടെ ചിത്രങ്ങൾ ).
6. കളമെഴുത്ത്
7. സർപ്പക്കാവ് എന്നീ വിഷയങ്ങളിലെ ചിത്രങ്ങളാണ് മെട്രോ അധികൃതര്‍ ആവശ്യപ്പെട്ടത്. വില കൊടുത്താണ് അധികൃതര്‍ ചിത്രം വാങ്ങിയത്. എന്നാല്‍ ഇവരില്‍ പലരും പ്രതിഫലം വാങ്ങാതെയാണ് മെട്രോയ്ക്ക് തങ്ങളുടെ ചിത്രം കൈമാറിയത്. ചില ചിത്രങ്ങള്‍ കാണാം.

metro picmetro picmetro picmetro picmetro picmetro picmetro picmetro picmetro picmetro picmetro picmetro picmetro picmetro pic

NO COMMENTS