കോഴിക്കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്; ഇന്ന് ഹര്‍ത്താല്‍

bomb blast

കോഴിക്കോട്ട് സിപിഎം ഓഫീസിന് നേരെ ബോംബേറ്. ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. . നാലംഗ സംഘമാണ് പാര്‍ട്ടി ഓഫീസിന് നേരെ ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഇതില്‍ ഒരെണ്ണം പൊട്ടാത്ത നിലയില്‍ പോലീസ് കണ്ടെത്തി. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലേക്ക് കയറുന്ന സമയത്താണ് ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന്‍ സുര്‍ജിത്തിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

cpm office attacked

NO COMMENTS