പോയസ്​ഗാർഡനിൽ അവകാശവാദമുന്നയിച്ച്​ സഹോദര പുത്രി ദീപ, തടഞ്ഞ് ടിടിവി അനുയായികള്‍

deepa vijayakumar

ജയലളിതയുടെ വസതിയായ ചെന്നൈയിലെ പോയസ്​ഗാർഡനിൽ അവകാശവാദമുന്നയിച്ച്​ സഹോദര പുത്രി ദീപ. ഞായറാഴ്​ച രാവിലെ പോയ്​സ്​ഗാർഡനിലേക്ക്​ കയറാനുള്ള ദീപയുടെ ശ്രമം സ്ഥലത്ത്​ സംഘർഷാവസ്ഥ സൃഷ്​ടിച്ചു. രണ്ടര മണിക്കൂർ പോയസ്​ഗാർഡനിൽ ചെലവഴിച്ചാണ്​ ദീപ മടങ്ങിയത്​.

എ.​െഎ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകര​​​െൻറ അനുയായികളാണ്​ തന്നെ പോയ്​സ്​ ഗാർഡനിൽ കയറുന്നതിൽ നിന്ന്​ തടഞ്ഞതെന്ന്​ ദീപ ആരോപിച്ചു. സഹോദരൻ ദീപകി​​​െൻറ നിർദ്ദേശ പ്രകാരമാണ്​ പോയസ്​ ഗാർഡനിലെത്തിയത്​. എന്നാൽ ദിനകരനൊപ്പം ചേർന്ന്​ സഹോദരൻ തന്നെ ചതിക്കുകയായിരുന്നെന്നും ദീപ ആരോപിച്ചു.

Deepa Jayakumar denied entry into Jayalalithaa’s Poes Garden,poes garden,JAYALALITHA,

 

NO COMMENTS