കൊച്ചി മത്സ്യബന്ധന ബോട്ടപകടം; ഇടിച്ചത് മനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍

amber l

കൊച്ചിയില്‍ മത്സ്യ ബന്ധനബോട്ടില്‍ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പര്‍ എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. സംഭവത്തില്‍ രണ്ട് മരണം ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശി തമ്പി ദുരൈയാണെന്ന് തിരിച്ചറിഞ്ഞു. കപ്പലില്‍ ആകെ ഉണ്ടായിരുന്നത് 14തൊഴിലാളികളാണ്. ഇതില്‍ 12പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളുമായിരുന്നു. രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളും കാണാതായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും പേര് വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ശേഷിച്ച ഒരാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

20നോട്ടിക്കല്‍ അകലെ ഇന്നലെ രാത്രിയോടെയാണ് അപകടം.  മത്സ്യ ബന്ധനം കഴിഞ്ഞ് നങ്കൂരം ഇട്ട് ഉറപ്പിച്ച ബോട്ടിലാണ് കപ്പല്‍ വന്ന് ഇടിച്ചത്. കടലില്‍ എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയ കപ്പല്‍ പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ കോസ്റ്റല്‍ ഗാര്‍ഡും നേവിയും ചേര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്.  കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ട് വരും.

kochi fishing boat accident ship identified, amber l

NO COMMENTS