ശിവ്​രാജ്​ സിങ്​ ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു

shivraj singh chauhan

മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ 28 മണിക്കൂർ നീണ്ട സമാധാന നിരാഹാരം അവസാനിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കർഷക പ്രശ്​നങ്ങളിൽ ഉടൻ നടപടി എടുക്കാമെന്നും ഉറപ്പു നൽകിക്കൊണ്ടാണ്​ നിരാഹാരം അവസാനിപ്പിച്ചത്​. ഭാരതീയ കിസാൻ സംഘവും മറ്റു കർഷക ഗ്രൂപ്പുകളും തങ്ങൾക്ക്​ നല്ല പിന്തുണ നൽകിയെന്നും താൻ അവ​രോട്​ കടപ്പെട്ടിരിക്കുന്നുവെന്നും പിന്നീട്​ ചൗഹാൻ ട്വീറ്റ്​ ചെയ്​തു.

കർഷക പ്രക്ഷോഭം ശക്​തമായ മധ്യപ്രദേശിൽ സമാധാനം പുഃസ്​ഥാപിക്കാനെന്ന പേരിലാണ്​ ഭോപാൽ ദസ്​റ മൈതാനത്ത്​ രണ്ടു ദിവസമായി മുഖ്യമ്രന്തി ശിവരാജ്​ സിങ്​ ചൗഹാൻ നിരാഹാരമിരുന്നത്

shivraj singh chauhan hunger strike

NO COMMENTS