ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

hameed ansari

ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്ന്(തിങ്കൾ) തിരുവനന്തപുരത്ത് എത്തും. വൈകിട്ട് മൂന്ന് മണിക്ക് പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. ടാഗോർ തീയറ്ററിൽ അനുയാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. വൈകിട്ട് 3.30നാണ് ഉദ്ഘാടന ചടങ്ങ്.  ഗവർണ്ണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെകെ ശൈലജ, മേയർ വികെ പ്രശാന്ത് എന്നിവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വാഗതം ചെയ്യുക.

ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍  പങ്കെടുക്കും.  സാമൂഹ്യനീതിവകുപ്പും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി വിവിധവകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൈകിട്ട് 4.35ന് പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതി മടങ്ങും.

NO COMMENTS