പ്രധാനമന്ത്രി മന്ത്രിമാർക്ക് ‘മാർക്ക്’ ഇടുന്നു

MODI

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാർക്ക് മാർക്കിടുന്നു. നിലവാരം പുലർത്താത്ത മന്ത്രിമാരെ ഒഴിവാക്കുന്നതിനാണ് ഈ മാർക്കിടൽ.

മാർക്കിടലിന്റെ ഭാഗമായി മന്ത്രിമാർ എത്ര ഫയലുകളിൽ തീരുമാനം എടുത്തു എന്ന കണക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അതത് മന്ത്രാലങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോഡി ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷമുള്ള കണക്കാണ് സമർപ്പിക്കേണ്ടത്.

അധികാരം ഏൽക്കുമ്പോൾ ഉണ്ടായിരുന്നവ, അധികാരത്തിൽ ഇരിക്കുമ്പോൾ ലഭിച്ചവ, ആകെ ഫയലുകൾ, തീരുമാനം എടുത്തവ, തീർപ്പാക്കാനുള്ളവ എന്നിങ്ങനെയുള്ള കണക്കാണ് നൽകേണ്ടത്.രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷമാണ് മന്ത്രി സഭയിൽ അഴിച്ചുപണി ഉണ്ടാകുക.

NO COMMENTS