ആയിരം വൃക്ഷത്തൈകളുടെ പച്ചപ്പില്‍ ഒരു വിവാഹം

green marriage

ആയിരം വൃക്ഷത്തൈകളുടെ പച്ചപ്പില്‍ ഇന്ന് കൊച്ചിയിലൊരു വിവാഹം നടക്കുന്നുണ്ട്. മാവേലിക്കര സ്വദേശി ബിസ്റ്റ് രാജന്റേയും, എറണാകുളം സ്വദേശി രാഗിയുടേയും വിവാഹമാണ് പച്ചപ്പിന്റെ പന്തലില്‍ ഒരുങ്ങുന്നത്. അതെങ്ങനെയെന്നല്ലേ?? തങ്ങളുടെ ജീവിതത്തിലെ ഇന്ന് ആരംഭിക്കുന്ന പുതിയ അധ്യായത്തിന് സാക്ഷിയാകാന്‍ എത്തുന്നവര്‍ക്ക് ഇവര്‍ നന്ദി പൂര്‍വ്വം തിരിച്ച് നല്‍കുന്നത് വിവിധ തരം വൃക്ഷത്തൈകളാണ്. ഒന്നും രണ്ടുമല്ല ആയിരത്തിലധികം വൃക്ഷത്തൈകളാണ് വിവാഹ ചടങ്ങിന് സാക്ഷിയാനെത്തുന്നവര്‍ക്കായി വിതരണം ചെയ്യാന്‍ ഇവര്‍ ഒരുക്കിയിരിക്കുന്നത്.
ഇനി വിവാഹത്തില്‍ പങ്കെടുത്തവര്‍ മാത്രമല്ല ഇനി ഈ വിവാഹം ഓര്‍മ്മയില്‍ സൂക്ഷിക്കുക, മറിച്ച് വരും തലമുറകള്‍ കൂടിയാണ്. ഇന്ന് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മനോജ് ഗ്രീന്‍ വുഡ്സാണ് ഇത്രയും വൃക്ഷതൈകള്‍ എത്തിക്കുന്നത്.

വിവാഹത്തോടെ രണ്ട് ഹൃദയങ്ങളാണ് പരസ്പരം തണലാവുക. ആ തണല്‍ ഈ ചെറിയ സമ്മാനത്തിലൂടെ ആയിരം വീടുകളുടെ മുറ്റത്തേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് വധൂവരന്മാര്‍.

plants as return gift

NO COMMENTS