കാർഷിക കടം എഴുതി തള്ളുന്നതിനെതിരെ അരുൺ ജയ്റ്റ്‌ലി

arun-jaitley

കാർഷിക വായ്പ എഴുതി തള്ളുന്നവർ അതിനുള്ള പണവും സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. മഹാരാഷ്ട്ര സർക്കാർ കാർഷിക വായ്പകൾ എഴുതി തള്ളാൻ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രി പ്രതികരിച്ചത്.

കാർഷിക കടങ്ങൾ എഴുതി തള്ളുന്ന സംസ്ഥാനങ്ങൾ അതിനുള്ള തുകയും സ്വന്തമായി കണ്ടെത്തേണ്ടി വരും. ഇതിനായി കേന്ദ്രത്തിൽനിന്ന് ഫണ്ട് നൽകാനാകില്ലെന്നും നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്രത്തിന് ഇതിൽസ ഒന്നും ചെയ്യാനാകില്ലെന്നും വായ്പകൾ എഴുതി തള്ളാൻ കേന്ദ്ര സഹായം നൽകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

NO COMMENTS