കാലി ചന്ത ഓണ്‍ലൈനില്‍, പശു ബസാര്‍. കോം

bazar

കന്നുകാലികളെ ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും സൗകര്യമൊരുക്കി തെലങ്കാന സർക്കാർ രംഗത്ത്. ഇതിനായി pashubazar.telangana.gov.in എന്ന വെബ്സൈറ്റിലൂടെയാണ് കാലി വില്‍പന സര്‍ക്കാര്‍ ഓണ്‍ലൈനാക്കിയത്.  . കന്നുകാലികളെ ചന്തയിൽ കൊണ്ടു പോയി വിൽക്കുന്നതിനുള്ള യാത്രാ ചെലവടക്കം ഇതിലൂടെ ലാഭിക്കാമെന്നാണ് സർക്കാർ നല്‍കുന്ന  വിശദീകരണം. മൃഗസംരക്ഷ വിഭാഗം അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് വെബ്സെറ്റ് ഉദ്ഘാടനം ചെയ്തത്. ഒരു സമയത്ത് പരമാവധി അഞ്ചു വിൽപന രജിസ്ട്രേഷൻ ഒാൺലൈനിലൂടെ സാധ്യമാകും.

pashubazar

NO COMMENTS