അവധി നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് ജേക്കബ് തോമസ്

jacob thomas chief secretary report against Jacob thomas

അവധി നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് ജേക്കബ് തോമസ്  വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റാ​യി​ര​ി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ജേ​ക്ക​ബ്​ തോ​മ​സ്​ ഇൗ​മാ​സം 19ന്​ ​തി​രി​കെ​യെ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തിരികെയെ​ത്തു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ പു​തി​യ വി​വാ​ദ​ങ്ങ​ളും ത​ല​െ​പാ​ക്കു​ക​യാ​ണെന്ന് ജേക്കബ് തോമസ് പറയുന്നു. ഇ​തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന്​ അ​റി​യാം. അ​വ​ധി​യി​ലാ​യി​രു​ന്ന​പ്പോ​ൾ ത​നി​ക്കെ​തി​രെ ആ​രും ഒ​ന്നും പ​റ​ഞ്ഞി​ല്ല. അ​വ​ധി റ​ദ്ദാ​ക്കു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്ന​തോ​ടെ പു​തി​യ ക​ഥ​ക​ളു​മാ​യി പ​ല​രും രം​ഗ​ത്തു​വ​രികയാണെന്നും അദ്ദേഹം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ജേ​ക്ക​ബ്​ തോ​മ​സ്​ ഏ​പ്രി​ൽ ഒ​ന്നി​ന്​ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും ഒ​രു മാ​സ​ത്തേ​ക്കു​കൂ​ടി അ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു. പി​ന്നീ​ട്​ കു​റ​ച്ചു​കൂ​ടി അ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ 17 ദി​വ​സം കൂ​ടി നീ​ട്ടി. ഇൗ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്.

NO COMMENTS