ബ്ലീച്ചിംഗ് പൗഡറുമായെത്തിയ ലോറി കത്തി നശിച്ചു

fire (1)

കൊല്ലത്ത് ബ്ലീച്ചിംഗ് പൗഡറുമായെത്തിയ ലോറിക്ക് തീ പിടിച്ചു.  പുലർച്ചെ 5.45 ന് ചിന്നക്കടയിലാണ് സംഭവം. ചിന്നക്കട പി എച്ച് ഡിവിഷൻ വളപ്പിൽ നിർത്തിയിട്ട ലോറിക്കാണ് തീപിടിച്ചത്.

fire (2)ലോറിയുടെ കാബിൻ പൂർണ്ണമായി കത്തി നശിച്ചു. കാബിനിൽ ഉറങ്ങിക്കിടന്ന ലോറി ഡ്രൈവറും കഌനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാട്ടർ അഥോറിറ്റിയ്ക്ക് വേണ്ടി രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന ബ്ലീച്ചിംഗ് പൗഡറാണ് കത്തി നശിച്ചത്.

NO COMMENTS