Advertisement

പ്രധാനമന്ത്രിയ്ക്ക് സംസ്ഥാനം സമർപ്പിച്ച നിവേദനത്തിലെ ആവശ്യങ്ങൾ

June 17, 2017
Google News 1 minute Read
pm meets kerala ministers

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചർച്ച നടത്തി. ഇതാദ്യമായാണ് നരേന്ദ്ര മോഡി സംസ്ഥാനത്തെത്തി എല്ലാ മന്ത്രിമാരുമായും ചർച്ച നടത്തുന്നത്. ചർച്ചയിൽ 18 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് മ സമർപ്പിച്ചു

നിവേദനത്തിലെ ആവശ്യങ്ങൾ

1 അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്: സാമ്പത്തിക സഹായത്തിന് വേണ്ടി ഈ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. വേഗത്തിൽ അംഗീകാരം ലഭിക്കാൻ പ്രധാനമന്ത്രി ഇടപെടണം.

2. കേരളത്തിന് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്): അനുവദിക്കണം. കോഴിക്കോട് ജില്ലയിൽ 200 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

3. ചെന്നൈ-ബംഗ്‌ളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണം.

4. ഫാക്ടിൽ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്ലാൻറ്: വളം മന്ത്രാലയം ഫാക്ടിൻറെ 600 ഏക്ര സ്ഥലം 1200 കോടി രൂപ വിലയ്ക്ക് കേരളത്തിന് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. 8 ലക്ഷം ടൺ ശേഷിയുള്ള പ്ലാൻറ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്ക് വളം മന്ത്രാലയത്തിൻറെ ഫണ്ട് ലഭിക്കണം.

5. കൊച്ചിയിൽ പെട്രോ കെമിക്കൽ കോംപ്ലക്‌സ്: കൊച്ചി റിഫൈനറിയുടെ വികസനം പൂർത്തിയാകുമ്പോൾ ആവശ്യത്തിന് പ്രൊപ്പിലീൻ ലഭ്യമാകും. അതുപയോഗിച്ച് ഫാക്ടിൻറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയിൽ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് വേഗം അംഗീകാരം ലഭിക്കണം.

6. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കരുത്. ഇൻസ്ട്രുമെൻറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഓർഗാനിക്‌സ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്, എച്ച്എൽഎൽ തുടങ്ങിയവ കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ കമ്പനികളാണ്. ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാൻ കേരളം തയാറാണ്. മറ്റുള്ളവ സ്വകാര്യവൽക്കരിക്കരുത്.

7. കൊച്ചി സ്‌പെഷ്യൽ ഇക്കണോമിക് സോൺ വികസിപ്പിക്കണം: 100 ഏക്ര സ്ഥലം പൂർണ്ണമായും ഉപയോഗിച്ചുകഴിഞ്ഞു. 200 ഏക്കർ സ്ഥലം കൂടി അനുവദിച്ച് സോൺ വികസിപ്പിക്കണം.

8. കേരള റെയിൽ ഡവലപ്പ്‌മെൻറ് കോർപ്പറേഷൻ റയിൽ മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികൾ അംഗീകരിക്കണം. 1) സബർബൻ റെയിൽ പ്രൊജക്ട് 2) തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ.

9. അങ്കമാലി ശബരി റെയിൽവെ ലൈൻ. ശബരിമല സന്ദർശിക്കുന്ന തീർത്ഥാടകരുടെ സൗകര്യങ്ങൾക്കു വേണ്ടിയുളള പദ്ധതി റെയിൽവെയുടെ 100 ശതമാനം മുതൽ മുടക്കിൽ നടപ്പാക്കണം.

10. കൊച്ചി മെട്രോ രണ്ടാം ഘട്ടം: 2577 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നഗരവികസന മന്ത്രാലയത്തിൻറെ പരിഗണനയിലാണ്.

11. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ: 2015ൽ നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ചതാണ്. എത്രയും വേഗം അംഗീകാരം ലഭിക്കണം.

12. നവകേരളം കർമ്മ പദ്ധതിയും നാലു മിഷനുകളും: ഈ പദ്ധതികൾക്ക് കേന്ദ്ര സഹായം ലഭ്യമാക്കണം.

13. എല്ലാ വീടുകളിലും ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോൺ പദ്ധതി: ഈ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണം.

14. കോവളംകാസർകോട് ജലപാതക്ക് അമ്പതുശതമാനം കേന്ദ്രസഹായം ലഭ്യമാക്കണം.

15. തൊഴിലുറപ്പു പദ്ധതിയിൽ ഗ്രാമവികസന മന്ത്രാലയത്തിൽനിന്ന് കേരളത്തിന് 636 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക പെട്ടെന്ന് ലഭ്യമാക്കണം.

16. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ നിർമാണം പൂർത്തിയാവുകയാണ്. അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണം.

17. ദേശീയ ഗ്രാമീണവികസന കുടിവെളള പരിപാടി പൂർത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണം.

18. അലങ്കാര മത്സ്യ കൃഷിയേയും വിൽപനയെയും പ്രദർശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ വിജ്ഞാപനം മരവിപ്പിക്കണം. ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും കേന്ദ്രം ചർച്ച നടത്തണം.

pm meets kerala ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here