Advertisement

പോസ്‌റ്റോഫിസുകളിൽ പാസ്‌പോർട്ട സേവാ കേന്ദ്രങ്ങൾ വരുന്നു

June 17, 2017
Google News 0 minutes Read
passport mela on feb 18 sunny gets indian passport

രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ചെങ്ങന്നൂരിലായിരിക്കും പാസ്‌പോർട്ട് സേവാ കേന്ദ്രം ആരംഭിക്കുക.

ആദ്യ ഘട്ടമായി 86 പോസ്റ്റ് ഓഫീസുകളിലാവും പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിൽ 56 എണ്ണം ഇപ്പോൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളായി മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്റ്റ് ഓഫീസുകളെ കൂടി പാസ്‌പോർട്ട് സേവ കേന്ദ്രങ്ങളായി ഉയർത്തുന്നത്.

താൻ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ 70 പാസ്‌പോർട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പാസ്‌പോർട്ട് ലഭിക്കുന്നതിനായി ജനങ്ങൾക്ക് കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും 50 കിലോ മീറ്ററിനുള്ളിൽ പാസ്‌പോർട്ട് സേവ കേന്ദ്രം എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും സുഷമ സ്വരാജ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here