അവധി തുടങ്ങുന്നു; യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ

airplane in hot center to make Aadhar mandatory for a flight trip airline companies ticket price hike

ജൂൺ 22ന് രാജ്യത്ത് സ്‌കൂൾ അവധി തുടങ്ങുന്നതോടെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭൂരിഭാഗം വിമാനക്കമ്പനികളും.
വേനൽ അവധി ആഘോഷിക്കാനായി സ്വദേശങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ നിരവധിയാണ്. അവധിക്കായി നേരത്തേ വിമാനടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് വർധന ബാധകമാകില്ല.

ജൂൺ അവസാനത്തോടെയാണ് രാജ്യത്ത് സാധാരണ യാത്രക്കാരുടെ തിരക്ക് കൂടുന്നത്. ഈദുൽ ഫിത്തർ അവധികൂടി ഒരുമിച്ചെത്തുന്നതോടെ പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും വർധിക്കും. ജൂൺ മുതൽ സെപ്തംബർ വരെയാണ് തിരക്ക് വർധിക്കുന്നത്.

 

airline companies ticket price hike

NO COMMENTS