എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ വിമർശിച്ച് ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ ബിജെപി പരാതി
എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ ബി ജെ പി. പൊലീസിൽ പരാതി നൽകി. ബി.ജെ.പി വക്താവ് നുപൂർ ശർമയാണ് ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
ആർ എസ് എസ്സിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതുമാണ് റാണയുടെ ട്വിറ്റർ പോസ്റ്റെന്നാണ് നുപൂർ ശർമയുടെ പരാതിയുടെ ഉള്ളടക്കം. ‘പ്രതിഭ പാട്ടീലാണ് മോശം രാഷ്ട്രപതിയെന്നാണ് നിങ്ങൾ വിചാരിച്ചിരുന്നത് എന്ന് പന്തയം വെക്കാം’ എന്നായിരുന്നു കോവിന്ദിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ റാണയുടെ ട്വീറ്റ്. അതെ സമയം പൂർണമായും ആർ എസ് എസ്സുകാരനായ ഒരു വ്യക്തിയെ ഭാരതത്തിന്റെ പ്രധാനം പൗരനായി ഉയർത്തിക്കാട്ടുന്നതിനെതിരെ എൻ ഡി എ യിൽ തന്നെ ഐക്യം ഉണ്ടായിട്ടില്ല.
bjp complaint against journalist rana ayyub
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here