പുതുവൈപ്പ് പദ്ധതി തൽക്കാലത്തേക്ക് നിർത്തി വയ്ക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

പുതുവൈപ്പിലെ ഐഒസിയു ടെ എൽപിജി ടെർമിനൽ പദ്ധതി തൽക്കാലത്തേക്ക് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരസമിതിയുമായി നടത്തിയ ചരർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പദ്ധതി സർക്കാര് ഉപേക്ഷിക്കില്ല. പദ്ധതി ഉപേക്ഷിക്കുന്നത് വികസനത്തിന് തുരങ്കം വയ്ക്കുന്നതിന് തുല്യമാകുമെന്നും എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം പദ്ധതിയെ സർക്കാർ എതിർക്കില്ല. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടെന്നത് ഗൗരവമുള്ളതാണ്. ഇത് പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും പരിശോധനയ്ക്ക് ഐഒസി സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.

NO COMMENTS