ഗുണനിലവാരമില്ല; നേപ്പാളിൽ ബാബ രാംദേവിന്റെ പതഞ്ജലിയ്ക്ക് നിരോധനം

patanjali ramdev

നേപ്പാളിൽ ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് നിരോധനം. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട പതഞ്ജലി ആയുർവേദയുടെ ആറ് ഉത്പന്നങ്ങളാണ് നേപ്പാളിൽ നിരോധിച്ചത്. ഡിപ്പാർട്ട്‌മെൻറ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നിരോധനം കൊണ്ടുവന്നത്. ദിവ്യ ഗസർ ചൂർണ, ബഹുചി ചൂർണ, അംല ചൂർണ, ത്രിഫല ചൂർണ, അദിവ്യ ചൂർണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങൾ.

നേപ്പാളിലെ വിവിധ വിൽപനശാലകളിൽനിന്നുള്ള സാമ്പിളുകൾ പരിശോധിച്ചാണ് ആറ് ഉത്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ദിവ്യ ഫാർമസിയിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഈ ആറ് പതഞ്ജലി ഉത്പന്നങ്ങൾ ഇനി നേപ്പാളിൽ വിൽക്കാൻ പാടില്ലെന്നും ചികിത്സകർ രോഗികൾക്ക് ശുപാർശ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ബംഗളൂരുവിൽ നിർമിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേപ്പാളിലെ വിപണിയിൽനിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പന്നങ്ങൾ ഉടൻ തന്നെ വിപണിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാൾ സർക്കാർ പതഞ്ജലിയോട് ആവശ്യപ്പെട്ടു. കച്ചവടക്കാർ പതഞ്ജലി ഉത്പന്നങ്ങൾ വിൽക്കരുതെന്നും നിർദ്ദേശം

NO COMMENTS