Advertisement

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനപരീക്ഷ ഡിസംബർ ഒന്നിനും രണ്ടിനും

June 24, 2017
Google News 1 minute Read
indian military college entrance examination december criteria for engineering entrance to be changed

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് 2018 ജൂലൈ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുളള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുളള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന് രണ്ട് തീയതികളിൽ നടക്കും. ആൺ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 2018 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയൊ, ഏഴാം ക്ലാസ് പാസാകുകയോ വേണം. 2005 ജൂലൈ രണ്ടിന് മുമ്പോ, 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അഡ്മിഷൻ നേടിയതിനു ശേഷം ജനനതീയതിയിൽ മാറ്റം അനുവദനീയമില്ല.

പ്രവേശനപരീക്ഷയ്ക്കുളള അപേക്ഷാ ഫോറവും വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് മുകളിൽ പറയുന്ന തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കേരളത്തിലും ലക്ഷദീപിലും ഉളള അപേക്ഷകർ നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് 2017 സെപ്റ്റംബർ 30ന് ലഭിക്കുന്നതരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയ്‌ക്കൊപ്പം താഴെപ്പറയുന്ന രേഖകൾ വേണം.

ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷ ഫോറം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകൾ ഒരു കവറിൽ ഉളളടക്കം ചെയ്തിരിക്കണം. സ്ഥലത്തെ ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാ ഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പട്ടികജാതി /പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ് ഹാജരാക്കണം.

 

indian military college entrance examination december

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here