മദ്യശാലകള്‍ നിലനിര്‍ത്തും, കര്‍ണ്ണാടകയില്‍ സംസ്ഥാന പാതകളില്ല

karnataka

പാതയോരത്തെ മദ്യനിരോധന ഉത്തരവ് മറികടക്കാന്‍ കര്‍ണ്ണാടകയില്‍ നഗരങ്ങളിലൂടെ പാതകള്‍ക്കുള്ള സംസ്ഥാന പദവി കര്‍ണ്ണാടക സര്‍ക്കാര്‍ ഒഴിവാക്കി. പൊതു മരാമത്ത് വകുപ്പിന്റേതാണ് നടപടി. ഇതോടെ നഗരത്തിലൂടെയുള്ള 1476.69കിലോ മീറ്റര്‍ സംസ്ഥാനപാത നഗരപാതയായി.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ 5957 മദ്യശാലകളാണ് പൂട്ടേണ്ടിയിരുന്നത്. പദവി നഷ്ടമായതോടെ 3000മദ്യശാലകള്‍ നിലനില്‍ക്കും. പ്രധാന നഗരങ്ങളിലൂടെയുള്ള പാതകളുടെ ദേശീയ പദവി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാറിന് കത്തയച്ചിരുന്നു.

NO COMMENTS