ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ

dileep complaint DGP

നടന്‍ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുറത്ത് വന്ന ദിലീപിന്റെ മാനേജറുമായുള്ള ടെലിഫോൺ സംഭാഷണം വിഷ്ണുവിന്റേതായിരുന്നു. സുനില്‍കുമാറിന്റെ ജയിലിലെ സഹതടവുകാരായിരുന്നു ഇരുവരും.

കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചെന്ന് സൂചനയുണ്ട്. പൾസർ സുനിയുടെ  കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുടെ അമ്മയുടെ മൊഴിയും പോലീസ് എടുത്തു. മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് വൻ തുക എത്തിയെന്ന സംശയത്തെ തുടർന്നാണിത്.

NO COMMENTS