വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 5 മരണം

gas cylinder blast 5 dead

സൗത്ത് ഡൽഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഒൻപതുപേർക്ക് പൊള്ളലേറ്റു.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.

പരിക്കേറ്റവരെ ഡൽഹി സഫ്ദർജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി നിരവധി ബന്ധുക്കൾ വീട്ടിൽ എത്തിയിരുന്നു. ഇവർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

 

gas cylinder blast 5 dead

NO COMMENTS