ചെമ്പനോടയിലെ കർഷകന്റെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

joy
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പോലീസിന് കീഴടങ്ങി. തിങ്കളാഴ്ച രാത്രിയോടെ പേരാന്പ്ര സിഐയ്ക്ക് മുന്നിലാണ് കീഴടങ്ങിയത്.

ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

സലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മരിച്ച കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.

NO COMMENTS