സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കള്‍ താനും മോഡിയുമാണെന്ന് ട്രംപ്

modi

താനും മോദിയുമാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്​സ്​ ഉള്ള നേതാക്കളെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ​ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കവെയെണ്  ട്രംപിന്റെ പ്രതികാരം. . സാമൂഹിക മാധ്യമങ്ങളിലെ  പിന്തുണ ജനങ്ങളുമായി നേരിട്ട്​ ഇടപെടാൻ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്ററില്‍ 3.28 കോടി പേരാണ് ട്രംപിനെ പിന്‍തുടരുന്നത്. മോദിയെ 3.1 കോടി പേര്‍ പിന്‍തുടരുന്നു. ഫെയ്സ്ബുക്കില്‍ ട്രംപിനെ 2.36 കോടി ആളുകൾ പിൻതുടരുമ്പോൾ മോദിയെ പിൻതുടരുന്നത് 4.18 കോടി ആളുകളാണ്.

modi, trump

NO COMMENTS