ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുന:സംഘടിപ്പിക്കാന്‍ നിയമ ഭേദഗതി 

legal amendments to revamp higher education council

ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് (2007) ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.  ഈ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുന:സംഘടിപ്പിക്കും.

ഭേദഗതിയനുസരിച്ച്, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ കീഴില്‍ ഇനി ഉപദേശക കൗണ്‍സിലുകള്‍ക്ക് പകരം ഉപദേശക ബോഡികള്‍ വരും.  കേന്ദ്ര സര്‍ക്കാരിന്‍റെ മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍െറ (റൂസ) മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2007-ല്‍ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം ദേശീയ തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടതായിരുന്നു.  എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  നിയമം ലംഘിച്ചുകൊണ്ട്  മുന്നോട്ടുപോയതാണ് നിയമഭ ഭേദഗതി അനിവാര്യമാക്കിയതെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.  മുന്‍ വൈസ് ചാന്‍സലറായിരിക്കണം കൗണ്‍സിലിന്‍റെ വൈസ് ചെയര്‍മാന്‍ എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, മുന്‍ ഗവണ്‍മെന്‍റ് അത് ലംഘിച്ച് മുന്‍ അംബാസഡറെ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കി. കൗണ്‍സിലിന്‍റെ ഭാഗമായി എക്സിക്യൂട്ടിവ് കൗണ്‍സില്‍ രൂപീകരിച്ചതും നിയമപ്രകാരമായിരുന്നില്ല. ഇതെല്ലാം കാരണം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമായി. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

legal amendments to revamp higher education council

NO COMMENTS