വീടിന് പുറത്ത് ചത്ത പശു; ജനക്കൂട്ടം വീടിന് തീവെച്ചു

Man thrashed, house set on fire by mob claiming a dead cow was found outside his house

വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാർഖണ്ഡിലെ ദിയോരി സ്‌റ്റേഷൻ പരിധിയിലുള്ള ബരിയ ഗ്രാമത്തിൽ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഉസ്മാൻ അൻസാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു. അൻസാരിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അൻസാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ  ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

Man thrashed, house set on fire by mob claiming a dead cow was found outside his house

NO COMMENTS