വീണ്ടും റാന്‍സംവേര്‍ സൈബര്‍ ആക്രമണം

cyber attack kerala ransomware

റഷ്യ, ബ്രിട്ടൻ, യുക്രെയ്​ൻ അടക്കം അഞ്ചു രാജ്യങ്ങളിൽ വാനാക്രിപ്​റ്റ്​ (വാനാക്രി) സൈബർ ആക്രമണം. വൈറസ്​ അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ വ്യാപിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്​.  യുക്രെയ്നിലാണ്​ ഏറ്റവും രൂക്ഷമായ ആക്രമണം. യുക്രെയ്​ൻ നാഷനൽ ബാങ്ക്​ രാജ്യത്തെ ധനകാര്യസ്​ഥാപനങ്ങൾക്ക്​ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.

പ്രമുഖ ജർമൻ പോസ്​റ്റൽ ആൻഡ്​​ ലോജിസ്​റ്റിക്​ കമ്പനിയായ ഡ്യൂഷേ പോസ്​റ്റ്​, ബ്രിട്ടീഷ്​ പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ്​ ആക്രമണം റിപ്പോർട്ട്​ ചെയ്​തത്​. തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കൻ മരുന്നുനിർമാണ കമ്പനിയായ മെർക്ക്​ ആൻഡ്​​ കമ്പനി ട്വീറ്റ്​ ചെയ്​തു. ഇന്ത്യയിൽ തൽക്കാലം ഭീഷണിയില്ല​.

ransomware,cyber attack,

NO COMMENTS