പശുവിന്റെ നാമത്തിൽ ഇന്ത്യയിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ

cow

പശുവിന്റെ നാമത്തിൽ ഇന്ത്യയിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ. 2010മു​ത​ലു​ള്ള ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത്​ പ​ശു​വി​​​െൻറ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ 28പേ​ർ എന്ന് കണക്കുകൾ. ഇ​വ​രി​ൽ 24പേ​രും മു​സ്​​ലിം​ക​ളാ​െ​ണ​ന്നും ‘ഇ​ന്ത്യാ​സ്​​പെ​ൻ​ഡി​’​​െൻറ അ​നാ​ലി​സി​സ്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​കു​ന്നു.

2014 മു​ത​ലു​ള്ള, ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ അ​ക്ര​മ​ങ്ങ​ളി​ൽ 97ശ​ത​മാ​ന​വും ഉ​ണ്ടാ​യ​ത്. ​േഗാ​ര​ക്ഷ​ക​ഗു​ണ്ട​ക​ളു​ടെ തേ​ർ​വാ​ഴ്​​ച​ക​ൾ ഏ​റെ​യും ഉ​ണ്ടാ​കു​ന്ന​ത്​ ബി.​ജെ.​പി സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ന്നു​കാ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ സം​ഭ​വ​ങ്ങ​ളി​ലും ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​ത്​ മു​സ്​​ലിം​ക​ളാ​ണ്. 63 സം​ഭ​വ​ങ്ങ​ളി​ൽ 32ഉം ​ബി.​ജെ.​പി ഭരിക്കുന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. 2017 ജൂ​ൺ 25വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ന്​ ആ​ധാ​രം. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​പു​റ​മെ 124പേ​ർ​ക്ക്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

NO COMMENTS