ദിലീപ് വിഷയം അമ്മ ചർച്ച ചെയ്തു; ഒഴിഞ്ഞ് മാറി ഇന്നസെന്റ്

innocent in amma meeting

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ ചോദ്യം ചെയ്ത വിഷയത്തിൽ ഒഴിഞ്ഞ് മാറി എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. ദിലീപ് വിഷയത്തിൽ ചർച്ച നടത്തിയെന്നും എന്നാൽ അത് ഇപ്പോൾ പറയാനില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അമ്മ യോഗ തീരുമാനങ്ങളിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിലോ, അതേ കേസിൽ അമ്മയുടെ ട്രഷറർ ആയ ദിലീപിനെ ചോദ്യം ചെയ്ത വിഷയത്തിലോ നടത്തിയ ചർച്ചയെ കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾ ചോദിച്ചപ്പോൾ മാത്രമാണ് ചർച്ച ചെയ്തു എന്ന വാക്കിൽ ഇന്നസെന്റ് വിഷയത്തെ ഒതുക്കുകയായിരുന്നു.

mukesh amma

ജാഥ നടത്താനോ, നിരാഹാര സമരം നടത്താനോ തങ്ങൾ ഇറങ്ങിയിട്ടില്ല, എന്നാൽ മനസ്സിൽ ആ സംഭവം ഉണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

NO COMMENTS