പി എസ് സി റാങ്ക് പട്ടികകൾക്ക് ആയുസ് ഒരു ദിവസം കൂടി മാത്രം

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

പി എസ് സി യുടെ 150 ഓളം റാങ്ക് പട്ടികകൾക്ക് ഇനി ആയുസ്സ് ഒരു ദിവസം മാത്രം. ജൂൺ 30 വരെ കാലാവധി നീട്ടിയ പട്ടികകളാണ് നാളത്തോടെ അവസാനിക്കുന്നത്.

ഇന്നലെ നടന്ന മന്ത്രിസഭായോഗം ഈ വിഷയം പരിഗണിച്ചില്ല. ഇനി ജൂൺ 30 ന് ശേഷം മാത്രമാണ് ഇനി മന്ത്രിസഭ ചേരുന്നത് . അതുകൊണ്ടുതന്നെ ജെൂൺ 30നകം ശുപാർശ ചെയ്യാതെ പി എസ് സിയ്ക്ക് വിഷയം ചർച്ചയ്‌ക്കെടുക്കാനാകില്ല.

ജൂൺ 30 നകം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ റാങ്ക് പട്ടികകൾക്കും തുല്യമായി ആറ് മാസത്തെ കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സർക്കാരിനെ സമീപിച്ചിരുന്നു.

NO COMMENTS