ദക്ഷിണാഫ്രിക്കൻ പര്യടനം; മലയാളി താരങ്ങളായും സഞ്ജുവും ബേസിലും ടീമിൽ

south african tour sanju and basil in team

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി സാംസണും ബേസിൽ തമ്പിയും. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ
ഓസ്‌ട്രേലിയ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റും രണ്ട് ചതുർദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പതിനഞ്ചംഗ ടീമിൽ പാതി മലയാളിയായ ശ്രേയസ് അയ്യരും കരുൺ നായരും ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ചതുർദിനത്തിനുള്ള ടീമിനെ കരുൺ നായരും നയിക്കും. ഇന്ത്യൻ സീനിയർ ടീമിൽ കളിച്ച ഒമ്പത് താരങ്ങളാണ് എ ടീമിൽ ഇടംപിടിച്ചത്.

 

 

south African tour Sanju and basil in the team

NO COMMENTS