ഫുസിയുടെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റ് !!

മറ്റേണിറ്റി ഫോട്ടോ ഷൂട്ട് എന്നത് ഇന്ന് തരംഗമാണ്. ഗർഭകാലം ആനന്ദകരവും, ആഘോഷവുമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഫോട്ടോഷൂട്ടുകൾക്കും, ബേബി മൂൺ ചിത്രങ്ങൾക്കും ഇന്ന് ആരാധകരേറെയാണ്. വിവാഹ ശേഷമുള്ള ഔട്ട് ഡോർ ഫോട്ടോ ഷൂട്ട് പോലെ തന്നെ ഇന്ന് പ്രൊഫഷനലുകളെയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകൾ ഏൽപ്പിക്കുന്നത്.

Dog’s Maternity Photoshoot

എന്നാൽ നമ്മൾ മനുഷ്യർക്ക് മാത്രം മതിയോ ഈ ആഡംബരങ്ങളെല്ലാം ? ചില വളർത്ത് മൃഗ സ്‌നേഹികൾ തങ്ങളുടെ നായക്കുട്ടിക്കും, പൂച്ചക്കുട്ടികൾക്കുമെല്ലാം ഉടുപ്പും, കോട്ടും, തൊപ്പിയുമെല്ലാം ഇടുവിക്കാറുണ്ട്. എന്നാൽ മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി തന്റെ വളർത്ത് മൃഗ സ്‌നേഹം അടുത്ത ലെവലിലേക്ക് ഉയർത്തുകയാണ് എൽസ.

Dog’s Maternity Photoshoot

വാഷിങ്ങ്ടണിലെ ഒളിമ്പ്യ സ്വദേശിയാണ് എൽസ. തന്റെ വളർത്തുപട്ടിയായ ഫുസി 8 മാസം ഗർഭിണിയായപ്പോഴാണ് ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന ആശയം
എൽസയുടെ തലയിൽ ഉദിക്കുന്നത്.

Dog’s Maternity Photoshoot

പിന്നെ ഒന്നും ചിന്തിച്ചില്ല. തന്റെ സുഹൃത്തായ 19 വയസ്സുകാരൻ ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി, ഫൂസിയുടെ ഫോട്ടോഷൂട്ട് ആരംഭിച്ചു. ഇത്ത് സോഷ്യൽ മീഡിയയിൽ തരംഗമാണ് ഫുസിയുടെ ഫോട്ടോഷൂട്ട്. ഫുസി 8 സുന്ദരൻ പട്ടിക്കുട്ടികൾക്കാണ് ജന്മം കൊടുത്തിരിക്കുന്നത്.

Dog’s Maternity Photoshoot

Dog’s Maternity Photoshoot

NO COMMENTS