ചൈനീസ് നീക്കത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

twentyfournews-india-china

സിക്കിം സെക്ടറിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആശങ്കയറിയിച്ച് ഇന്ത്യ. നിലവിലെ അവസ്ഥ തുടരണമെന്നും മുൻധാരണകൾ ലംഘിക്കരുതെന്നും ചൈനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം അനധികൃത റോഡ് നിർമാണം നടത്തിയത് ചൈനയാണെന്നും ഇന്ത്യ ആരോപിച്ചു.

ഇന്ത്യ 1962 ലെ യുദ്ധത്തിൽനിന്ന് പാഠം പഠിക്കണമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ചൈന രംഗത്തെത്തിയിരുന്നു. സിക്കിം സെക്ടറിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആദ്യം സ്വന്തം സൈന്യത്തെ സംഘർഷ സ്ഥലത്തുനിന്ന് പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. യുദ്ധ ടാങ്ക് പരീക്ഷണവും നടത്തിയിരുന്നു. തങ്ങളുടെ ഭാഗത്ത് റോഡ് നിർമിക്കാനാണ് ചൈനിസ് സൈന്യം എത്തിയതെന്നും ആ പ്രദേശം ഭൂട്ടാന്റെ ഭാഗമല്ലെന്നുമാണ് ചൈനയുടെ അവകാശ വാദം.

NO COMMENTS