ദൂരപരിധി ലംഘിച്ചു; ഗായത്രി ബാർ അടച്ചുപൂട്ടി

BAR

ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ച കോഴിക്കോട് വടകര ഗായത്രി ബാർ എക്‌സൈസ് അടച്ചു പൂട്ടി. ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഉടമകൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി തേടിയിരുന്നു.

എന്നാൽ, എക്‌സൈസ് പരിശോധനയിൽ 300 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. മാർച്ച് 31നാണ് എക്‌സൈസ് അടച്ചു പൂട്ടിയത്. തുടർന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് ബാറുടമകൾ നേടിയ ഉത്തരവിലൂടെ മെയ് 15 മുതൽ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

NO COMMENTS