വെള്ള ഷർട്ടും കറുപ്പ് കോട്ടുമിട്ട ടിക്കറ്റ് എക്‌സാമിനർമാർ ഇനി ട്രയിനിൽ ഉണ്ടാകില്ല

ticket examiner

ഇന്ത്യൻ റെയിൽവെയുടെ മുഖം മിനുക്കലിന്റെ ഭാഗമായി സ്റ്റേഷൻമാസ്റ്റർമാരുടെയും ടിക്കറ്റ് എക്‌സാമിനർമാരുടെയും വേഷങ്ങളും മാറുന്നു. വരുന്ന ഒക്ടോബർ മുതൽ വെള്ള ഷർട്ടും പാന്റ്‌സുമിട്ട ഇവരെ കാണാനാകില്ല. പകരം ഫഌറസന്റ് ജാക്കറ്റുകളും കറുപ്പ്, മഞ്ഞ ടീഷർട്ടുകളുമാണ് ഇനി റെയിൽവെ ജീവന്കകാരുടെ വേഷമെന്നാണ് സൂചന.

പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ റിതു ബേരിയാണ് ജീവനക്കാർക്കായി യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. റിതു ബേരി സമർപ്പിച്ച യൂണിഫോമുകളുടെ പുതിയ ഡിസൈൻ പരിശോധിച്ച് വരികയാണെന്നും അന്തിമ തീരുമാനം ഉടൻ വരുമെന്നും റെയിൽവെ മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പ്.

NO COMMENTS