ഇങ്ങനെ മതിയോ? ‘അമ്മ’യ്ക്കെതിരെ ബാബുരാജും

baburaj

‘ഇങ്ങനെ മതിയോ ?’ എന്ന് തുടങ്ങുന്ന നടൻ ബാബു രാജിന്റെ ഫേസ്ബുക് പോസ്റ്റിൽ അമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനം. അപകടത്തിൽ ​പെടുന്നവരെ  സഹായിക്കുന്ന നിലപാടല്ല അമ്മ സ്വീകരിക്കുന്ന​െതന്നും അതിന്​ ഇമേജ്​ നോക്കുന്നവരാണ്​ തലപ്പത്തിരിക്കുന്ന​െതന്നും ബാബുരാജ്​  പോസ്റ്റിൽ ആരോപിക്കുന്നു. തനിക്ക്​ അപകടം പറ്റിയപ്പോഴും സംഘടനയിൽ നിന്ന്​ ആരും അന്വേഷിച്ചില്ല. ത​​​െൻറ മണ്ഡലത്തിലെ എം.പിയും അമ്മ പ്രസിഡൻറുമായ ഇന്നസ​െൻറ്​ ത​​െൻറ ക്ഷേമവിവരം അന്വേഷിക്കാത്തത്​ വേദനിപ്പിച്ചു.  സംഘടനയുടെ യോഗങ്ങൾ മേലാളൻമാരുടെ വലിപ്പകഥകൾ കേൾക്കാനും മൃഷ്​ടാന്ന ഭക്ഷണത്തിനും മാത്രമാകരു​െതന്നും അപകടത്തിൽ പെടുന്ന അംഗങ്ങ​െള സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഒാർമിപ്പിച്ചു കൊണ്ടാണ്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​. ​

baburaj

NO COMMENTS