224 ജിബി ഡേറ്റയുടെ ഞെട്ടിക്കുന്ന ഓഫറുമായി ജിയോ വീണ്ടും രംഗത്ത് !!

jio jio launches new 224 gb data offer jio launches new prepaid plans

വമ്പൻ ഓഫറുമായി റിലയൻസ് ജിയോ വീണ്ടും. 509 രൂപക്ക് 224 ജിബി ഡാറ്റ എന്നതാണ് പുതിയ ഓഫർ. ജിയോ സമ്മർ സർപ്രൈസ്, ജിയോ ധൻ ധന ധൻ, എന്നീ ഓഫറുകളുടെ കാലാവധി തീരാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

ജിയോ ഫൈ വാങ്ങുന്നവർക്കാണ് പുതിയ ഓഫർ ലഭ്യമാകുക. ജിയോ ഫൈയുടെ കൂടെ പുതിയ സിം കാർഡും ലഭിക്കും. ഇതു വഴി 224 ജിബി ഡാറ്റ വരെയാണ് ലഭിക്കുക.

ഓഫർ ലഭ്യമാകണമെങ്കിൽ 99 രൂപയുടെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. തുടർന്ന് ഓഫർ പ്രകാരമുള്ള റിചാർജ് പാക്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 149 രൂപയുടെ ഓഫറിൽ മാസം 2 ജിബി എന്ന നിരക്കിൽ ഒരു വർഷത്തേക്ക് 24 ജിബി ഡാറ്റ ലഭിക്കും. 309 രൂപയുടെ ഓഫറിൽ നാലു മാസത്തേക്ക് ദിവസം രണ്ടു ജിബി ഡാറ്റ ലഭിക്കും. 509 രൂപയുടെ പാക്കിൽ ദിവസം രണ്ടു ജിബി എന്ന നിരക്കിൽ നാലു മാസത്തേക്ക് 224 ജിബി ഡാറ്റയാണ് ലഭിക്കുക.

jio launches new 224 gb data offer

NO COMMENTS