വൈദ്യുതി കമ്പിയിൽ തൂങ്ങി പുലിയുടെ ജഡം

leopard died in electric post

വൈദ്യുതി കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പുലിയുടെ ജഡം കണ്ടെത്തി. നിസാമാബാദിലെ കൃഷിയിടത്തിന് സമീപത്തുള്ള വൈദ്യുതി ലൈനിലാണ് ജഡം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് ജഡം കണ്ടത്. ഗ്രാമവാസികൾ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതേസമയം എങ്ങനെ പുലി വൈദ്യുതി കമ്പനിയിൽ കയറിയെന്നത് വ്യക്തമല്ല.

പാടശേഖരത്തിന് സമീപത്താണ് വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നത്. സമീപത്ത് മരങ്ങളില്ല. അപകടസമയങ്ങളിലോ മറ്റ് ജീവികൾ പിന്തുടരുമ്പോഴോ പുലി മരത്തിൽ കയറാറുണ്ട്. മരമെന്ന് കരുതി വൈദ്യുതി പോസ്റ്റിൽ കയറിയതാകാമെന്നാണ് വനംവകുപ്പ് നിഗമനം.

NO COMMENTS